Connect with us

National

മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥ് തന്നെ; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Published

|

Last Updated

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ആരു മുഖ്യമന്ത്രിയാകണമെന്നതിനെ ചൊല്ലി കോണ്‍ഗ്രസിലുയര്‍ന്ന തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമം. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും പ്രദേശ് കോണ്‍. കമ്മിറ്റി പ്രസിഡന്റുമായ കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനമായി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു തന്നെ ഉണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കമല്‍നാഥിന്റെ സത്യപ്രതിജ്ഞ നാളെ നടന്നേക്കും.

മുഖ്യമന്ത്രി സ്ഥാനത്തിനായി കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മില്‍ പിടിവലിയുണ്ടായതോടെയാണ് അനിശ്ചിതത്വം രൂപപ്പെട്ടത്. കോണ്‍. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന ചര്‍ച്ചകളില്‍ സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.

Latest