പേരാമ്പ്രയില്‍ ബോംബ് സ്‌ഫോടനം

Posted on: December 13, 2018 1:28 pm | Last updated: December 13, 2018 at 1:28 pm

കോഴിക്കോട്: പേരാമ്പ്ര സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം ബോംബ് സ്‌ഫോടനം. നാശനഷ്ടമോ ആളപായമോ ഇല്ല. ബസ് സ്റ്റാന്‍ഡിന് അടുത്തുള്ള ഹോട്ടലിന് സമീപത്തെ ചപ്പുചവറുകള്‍ നീക്കം ചെയ്യുന്നതിനിടെ കിട്ടിയ വസ്തു തോട്ടിലേക്ക് എറിഞ്ഞപ്പോഴാണ് സ്‌ഫോടനമുണ്ടായത്.

സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. പൊട്ടിത്തെറിയെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. രാവിലെ 11.30ഓടെയാണ് സംഭവം. സ്ഥലത്ത് ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. പോലീസ് അന്വേഷണം തുടങ്ങി.