തിരഞ്ഞെടുപ്പ് തിരിച്ചടി; ബി ജെ പി ആത്മപരിശോധനക്കു തയാറാകണമെന്ന് ശിവസേന എം പി

Posted on: December 11, 2018 5:23 pm | Last updated: December 11, 2018 at 5:24 pm

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളിലുമുണ്ടായ തിരിച്ചടിയില്‍ നിന്ന് ബി ജെ പി പാഠം പഠിക്കണമെന്ന് ശിവസേന എം പി. സഞ്ജയ് റൗത്. ബി ജെ പിക്കെതിരായ ജനരോഷം തിരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. അതു മനസ്സിലാക്കി ആത്മപരിശോധന നടത്തണം.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ സഖ്യ കക്ഷിയായിരുന്നു ശിവസേന. എന്നാല്‍ പിന്നീട് തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂപപ്പെടുകയും ശിവസേന ബി ജെ പിയില്‍ നിന്ന് അകലുകയും ചെയ്തിരുന്നു.