കോണ്‍ഗ്രസിനോടുള്ള ശത്രുത ഉപേക്ഷിക്കൂ; കെജ്‌രിവാളിനോട് സ്റ്റാലിന്റെ അഭ്യര്‍ഥന

Posted on: December 10, 2018 5:11 pm | Last updated: December 10, 2018 at 7:51 pm

ന്യൂഡല്‍ഹി: ബി ജെ പി വിരുദ്ധ നീക്കങ്ങള്‍ക്കു ശക്തി പകരാന്‍ കോണ്‍ഗ്രസുമായുള്ള ശത്രുത ആം ആദ്മി പാര്‍ട്ടി ഉപേക്ഷിക്കണമെന്ന് ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍. കോണ്‍. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷം അരവിന്ദ് കെജ്‌രിവാളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സ്റ്റാലിന്‍ ഈ നിര്‍ദേശം മുന്നോട്ടു വച്ചത്. വിശാല പ്രതിപക്ഷ സഖ്യം രാജ്യത്തിന് ആവശ്യമാണെന്നും കെജ്‌രിവാളിന് അതില്‍ പ്രധാനപ്പെട്ട പങ്കു വഹിക്കാനാകുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

കഴിഞ്ഞ മാസം 30ന് കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട പൊതു യോഗത്തിലാണ് രാഹുല്‍ ഗാന്ധിയും കെജ്‌രിവാളും അവസാനമായി വേദി പങ്കിട്ടത്.