ബഹ്‌റൈന്‍ കേരളീയ സമാജം പുരസ്‌കാരം എന്‍ എസ് മാധവന്

Posted on: December 8, 2018 7:51 pm | Last updated: December 9, 2018 at 9:30 am
SHARE

ബഹ്‌റൈന്‍: ബഹ്‌റൈന്‍ കേരളീയ സമാജം പുരസ്‌കാരത്തിന് എന്‍ എസ് മാധവന്‍ അര്‍ഹനായി. നോവല്‍, ചെറുകഥ എന്നീ സാഹിത്യ ശാഖകളില്‍ നല്‍കിയ സംഭാവനകളാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

എം മുകുന്ദന്‍ (ചെയര്‍.), കെ എസ് രവികുമാര്‍, പി വി രാധാകൃഷ്ണ പിള്ള (അംഗങ്ങള്‍) എന്നിവരുടെ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിര്‍ണയിച്ചത്. ഡിസം: 16നു വൈകീട്ട് ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കവി കെ ജി ശങ്കരപ്പിള്ള പുരസ്‌കാരം സമ്മാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here