ആദ്യമെത്തിയത് കണ്ണൂരുകാര്‍; ഊഷ്മള സ്വീകരണം

Posted on: December 7, 2018 12:16 pm | Last updated: December 7, 2018 at 12:16 pm

ആലപ്പുഴ: കലോത്സവ നഗരിയിലേക്ക് ആദ്യമെത്തിയത് കണ്ണൂരിലെ കലാ കുരുന്നുകള്‍. കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ തൊട്ടുപിന്നാലെയെത്തി. റെയില്‍വേ സ്റ്റേഷനില്‍ കൊച്ചുകൂട്ടുകാരെ പൂച്ചെണ്ടുകള്‍ നല്‍കിയും ഹാരം അണിയിച്ചുമാണ് സംഘാടക സമിതി പ്രതിനിധികള്‍ ആലപ്പുഴയുടെ മണ്ണിലേക്ക് വരവേറ്റത്.
റെയില്‍വേ സ്റ്റേഷനിലും കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനിലും എത്തുന്ന കുട്ടികളെയും അധ്യാപകരെയും വിവിധ സ്ഥലങ്ങളിലെ വേദികളിലേക്കും താമസ സ്ഥലങ്ങളിലേക്കും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് എത്തിക്കുന്നത്.
കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.