മാധ്യമ വിലക്ക്: മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ ശൈലി-കെസി ജോസഫ്

Posted on: December 6, 2018 11:10 am | Last updated: December 6, 2018 at 1:16 pm

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ വിലക്കേര്‍പ്പെടുത്തുന്നുവെന്ന് കെസി ജോസഫ്. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതും ഒരു വിളിപ്പാടകലെ നിര്‍ത്തുന്നതുമാണ് സര്‍ക്കാര്‍ സമീപനമെന്നും കെസി ജോസഫ് നിയമസഭയില്‍ പറഞ്ഞു. പൊതുസ്ഥലത്ത് മന്ത്രിമാരെ മാധ്യമങ്ങള്‍ കാണരുതെന്ന നിലപാട് ജനാധിപത്യവിരുദ്ധമാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശൈലിയാണ് മുഖ്യമന്ത്രി പിന്തുടരുന്നതെന്നും കെസി ജോസഫ് ആരോപിച്ചു.

ആഭ്യന്തര വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത് വഴിവിട്ടാണ്. മുഖ്യമന്ത്രി അറിയാതെ ആഭ്യന്തര വകുപ്പ് എങ്ങനെ സര്‍ക്കുലര്‍ ഇറക്കുമെന്നും കെസി ജോസഫ് നിയമസഭയില്‍ ചോദിച്ചു. വിമര്‍ശനങ്ങള്‍ നല്ല ബുദ്ധിയോടെ കാണണം. അസഹിഷ്ണുത ശരിയല്ല. മോദിയുടെ കേരള പതിപ്പാണ് പിണറായി. ബിജെപിയുടെ കേരള പതിപ്പായി സിപിഎം മാറരുതെന്നും കെസി ജോസഫ് പറഞ്ഞു.