Connect with us

Kerala

കെപി ശശികലക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ജാതി മത പരാമര്‍ശം നടത്തിയ ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെപി ശശികലക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയില്‍ ശബരിമല വിഷയം സംബന്ധിച്ച ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികളാണെന്നും ഹിന്ദുക്കള്‍ ഒരു ഗതിയുമില്ലാതെ അലയുകയാണെന്നും ശശികല പ്രസംഗിച്ചിരുന്നു. വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിതാ നേതാവാണ് ശശികല.ഇവര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് മന്ത്രി പറഞ്ഞു. ശബരിമലയില്‍ ആര്‍എസ്എസ് അഴിഞ്ഞാടുകയാണ്. ഭക്തര്‍ക്കെതിരെയല്ല ശബരിമലയെ കലാപ കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന വത്സന്‍ തില്ലങ്കേരി അടക്കമുള്ള സാമൂഹിക വിരുദ്ധരെ ലക്ഷ്യമിട്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ചിലര്‍ ഈ വിഷയം കത്തിക്കുന്നത്. ഇക്കാര്യ സര്‍ക്കാറിനറിയാം. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ബിജെപിയുടെ കെണിയില്‍പ്പെട്ടിരിക്കുകയാണ്. പ്രഖ്യാപിത നിലപാട് മറന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കളിക്കുന്നത് . ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാറിന് ഒരു വാശിയുമില്ല. ഉണ്ടായിരുന്നുവെങ്കില്‍ ആയിരക്കണക്കിന് യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍്ക്കാറിന് ആവുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.