ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു

Posted on: December 5, 2018 8:22 pm | Last updated: December 6, 2018 at 10:34 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്കു വര്‍ധനക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഓട്ടോയുടെ മിനിമം ചാര്‍ജ് 20ല്‍ നിന്ന് 25ഉം ടാക്‌സിയുടെത് 150ല്‍ നിന്ന് 175ഉം രൂപയായാണ് വര്‍ധിപ്പിച്ചത്.

ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷനാണ് ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന ശിപാര്‍ശ നല്‍കിയത്. ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തിലാണ് നിരക്കു വര്‍ധനക്കു ശിപാര്‍ശ നല്‍കിയത്.