Connect with us

Gulf

ദുബൈ സ്മാര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കും: ഖലീഫ മുഹമ്മദ് അല്‍ റൂം

Published

|

Last Updated

ദുബൈ: ദുബൈ പോലീസിന് കീഴില്‍ ആരംഭിച്ച അതിനൂതന സംരംഭമായ എസ് പി എസ് ( സ്മാര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ ) വ്യത്യസ്തമായ പദ്ധതികളുമായി പൊതുജനങ്ങളിലേക്കിറങ്ങുകയാണെന്ന് ദുബൈ പോലീസ് യൂത്ത് കൗണ്‍സില്‍ മേധാവി ഖലീഫ മുഹമ്മദ് അല്‍ റൂം പ്രസ്താവിച്ചു .

ജനങ്ങളുടെ സുരക്ഷയ്ക്കും സ്വകാര്യതക്കും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് എസ് പി എസ് പ്രാമുഖ്യം നല്‍കുന്നത് .
ഇതിന്റെ ഭാഗമായി ലോകത്തിലെ തന്നെ പ്രഥമ ആളില്ലാ പോലീസ് സ്‌റ്റേഷന്‍ ജുമൈറ ലാമിയറിലും സിറ്റി വോക്കിലും ഇതിനകം ആരംഭിച്ചു .
അടുത്ത വര്‍ഷതോടെ നിരവധി കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുബൈയില്‍ നിന്നും അവധിക്കാ്ലം ആസ്വദിക്കാനും മറ്റും പുറത്തേക്ക് പോവുന്നവര്‍ക്ക് തങ്ങള്‍ താമസിക്കുന്ന വില്ല നമ്പര്‍ എസ് പി എസില്‍ റജിസ്റ്റര്‍ ചെയ്താല്‍ അവര്‍ തിരികെ വരുന്നത് വരെ ആ വീട് സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഷെയ്ഖ് ഹംദാന്‍ സ്മാര്‍ട്ട് ഗവര്‍മെന്റ് അവാര്‍ഡിന്റെ ഭാഗമായി നടക്കുന്ന ഓണ്‍ലൈന്‍ വോട്ടിംഗില്‍ ഏവരുടെയും പങ്കാളിത്തം തേടുകയാണെന്നും ഖലീഫ കൂട്ടിച്ചേര്‍ത്തു .
വോട്ട് രേഖപ്പെടുത്താന്‍ താഴെ ലിങ്കില്‍ പ്രവേശിക്കുക : https://vote.dtmc.gov.ae/?lang=en

Latest