Connect with us

Ongoing News

ലോകകപ്പ് ഹോക്കി: ബെല്‍ജിയത്തിന് എതിരെ ഇന്ത്യ സമനില വഴങ്ങി

Published

|

Last Updated

ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കി ടൂര്‍ണമെന്റിലെ പൂള്‍ സിയിലെ രണ്ടാം മത്സരത്തില്‍ ബെല്‍ജിയത്തിന് എതിരെ ഇന്ത്യക്ക് സമനില. മത്സരം അവസാനിക്കാന്‍ നാല് മിനിട്ട്മാത്രം ശേഷിക്കെയാണ് ബെല്‍ജിയം സമനില ഗോള്‍ നേടിയത്.

തുടക്കത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ച ഇന്ത്യ ബെല്‍ജിയത്തെ ഞെട്ടിച്ചിരുന്നു. എട്ടാം മിനുട്ടിലാണ് ബല്‍ജിയം ആദ്യ ഗോള്‍ നേടിയത്. ഇതോടെ ഇന്ത്യ കരുത്ത് പുറത്തെടുത്തു. 39ാം മിനുട്ടില്‍ ഹര്‍മന്‍ പ്രീതിലൂടെ ഇന്ത്യ സമനിലപിടിച്ചു. എട്ട് മിനുട്ടുകള്‍ക്ക് ശേഷം സിമ്രന്‍ജീത്തിലൂടെ ഇന്ത്യ മുന്നിലെത്തി. തുടര്‍ന്ന് ബെല്‍ജിയത്തെ പ്രതിരോധിച്ച് മുന്നറിയ ഇന്ത്യക്ക് പക്ഷേ കളിയുടെ അവസാന ഘട്ടത്തില്‍ കാലിടറി. 56ാം മിനുട്ടില്‍ സൈമന്‍ ഗൗഗ്നാര്‍ഡ ബെല്‍ജിയത്തിന് സമനില ഗോള്‍ സമ്മാനിച്ചതോടെ മത്സരം 2-2ന് സമനിലയിലായി.