Connect with us

Kerala

നടി അക്രമിക്കപ്പെട്ട കേസ്: ദൃശ്യങ്ങളുടെ പകര്‍പ്പിനായി ദിലീപ് സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി നടന്‍ ദീലിപ് സുപ്രീംകോടതിയില്‍. കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ദിലീപ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോഹ്ത്തഗിയാണു ദിലീപിനായി കോടതിയെ സമീപിച്ചത്.

മെമ്മറി കാര്‍ഡിനായി ദിലീപ് വിചാരണക്കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നെങ്കിലും ഇരു കോടതികളും അതു തള്ളിയിരുന്നു. തെളിവുകള്‍ കൈമാറാന്‍ ആകില്ലെന്ന പോലീസിന്റെ നിലപാടിനൊപ്പമാണ് കോടതി നിന്നത്. കുറ്റപത്രത്തിനൊപ്പം നല്‍കിയ മുഴുവന്‍ രേഖകളും തനിക്കു കൈമാറണമെന്ന് ഹൈക്കോടതിയില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ ഇതില്‍ ഏഴു രേഖകള്‍ കൈമാറാനാകില്ലെന്ന് പോലീസ് നിലപാടെടുക്കുകയായിരുന്നു.തന്നെ കുടുക്കാനായി ദൃശ്യങ്ങളില്‍ എഡിറ്റിങ് നടത്തിയെന്ന് ദിലീപ് നേരത്തെ ആരോപിച്ചിരുന്നു

Latest