Connect with us

National

ഹിമാലയത്തില്‍ ഭൂകമ്പത്തിന് സാധ്യത; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഭീതിയില്‍

Published

|

Last Updated

ബെംഗളുരു: ഹിമാലയത്തില്‍ അതിതീവ്ര ഭൂകമ്പത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങഇല്‍ ഇത് ആഘാതം സ്യഷ്ടിച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഹിമാലയത്തില്‍ 8.5 തീവ്രതയുള്ള ഭൂകമ്പമുണ്ടാകുമെന്നാണ് ബെംഗളുരുവിലെ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയിന്റിഫിക് റിസര്‍ച്ചിലെ ശാസ്ത്രജ്ഞരുടെ പഠനം വ്യക്തമാക്കിയിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

പതിനാലോ പതിനഞ്ചോ നൂറ്റാണ്ടിലാണ് ഇത്രയും തീവ്രതയേറിയ ഭൂകമ്പം ഹിമാലയത്തിലുണ്ടായത്. അന്ന് 600കി.മി ചുറ്റളവിലാണ് ഭൂകമ്പത്തിന്റെ ആഘാതമുണ്ടായത്.അതേ സമയം ഉത്തരാഖണ്ഡ് മുതല്‍ നേപ്പാളിന്റെ പടിഞ്ഞാറ് ഭാഗം വരെയുള്ള ഹിമാലയന്‍ ഭാഗങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും ഭൂകമ്പമുണ്ടാകാമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ദിവസം നേരിയ തോതില്‍ ഭൂകമ്പമുണ്ടായിരുന്നു.2001ല്‍ ഗുജറാത്തിലുണ്ടായ ഭൂകമ്പത്തില്‍ 13,000 പേരാണ് മരിച്ചത്.

Latest