Connect with us

National

അയോധ്യ: സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ആര്‍ എസ് എസ് നേതാവ്

Published

|

Last Updated

ചണ്ഡീഗഢ്: അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട നിയമ നിര്‍മാണം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. പഞ്ചാബ് സര്‍വകലാശാലയില്‍ ഒരു സെമിനാറില്‍ പ്രസംഗിക്കവെയാണ് ചീഫ് ജസ്റ്റിസിനും പരമോന്നത കോടതിയിലെ ചില ജഡ്ജിമാര്‍ക്കുമെതിരെ ആരോപണവുമായി ഇന്ദ്രേഷ് രംഗത്തെത്തിയത്.

അയോധ്യ കേസ് ജനുവരിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് തലവനായ ബഞ്ച് നിരാകരിച്ചതിനെ സൂചിപ്പിച്ചായിരുന്നു പരാമര്‍ശം.
രാമക്ഷേത്രം പണിയുന്നതിന് സര്‍ക്കാര്‍ നിയമ നിര്‍മാണത്തിനൊരുങ്ങുകയാണ്. എന്നാല്‍, ഇതിനെതിരെ ആരെങ്കിലും സുപ്രീം കോടതിയെ സമീപിച്ചാല്‍ സ്റ്റേ നല്‍കാന്‍ സാധ്യതയേറെയാണ്. പേരു പറയാതെ തന്നെ ഇന്ത്യന്‍ ജനതക്ക് ആ ബഞ്ചിലുള്ള മൂന്നു ജഡ്ജിമാരെ അറിയാം. കേസ് വൈകിപ്പിക്കുന്നതും നിരസിക്കുന്നതും ആ ജഡ്ജിമാരാണ്. ജനാധിപത്യത്തെയും ഭരണഘടനയെയും മൗലികാവകാശങ്ങളെയും അവര്‍ ഹനിക്കുകയാണ്.

അതേസമയം, രണ്ടോ മൂന്നോ ജഡ്ജിമാരൊഴികെയുള്ളവര്‍ നീതിക്കു വേണ്ടി നിലകൊള്ളുന്നവരാണെന്നും നീതി നടപ്പാക്കാന്‍ തയ്യാറാകാത്തവര്‍ തത്സ്ഥാനത്ത്
തുടരണമോയെന്ന് ആലോചിക്കണമെന്നും ഇന്ദ്രേഷ് കൂട്ടിച്ചേര്‍ത്തു.

Latest