Connect with us

Malappuram

വെസനിയം അദ്കിയാ സെമിനാര്‍; പേപ്പറുകള്‍ ക്ഷണിക്കുന്നു

Published

|

Last Updated

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി റീഡിംഗ് അദ്കിയ; തസവ്വുഫ് ആന്‍ഡ് ഹ്യൂമണ്‍ എന്ന വിഷയത്തില്‍ ഡിസംബര്‍ 16ന് അക്കാദമിക് സെമിനാര്‍ സംഘടിപ്പിക്കുന്നു.

കേരളീയ ചരിത്രത്തില്‍ പൊന്നാനി ആസ്ഥാനമാക്കി, മത സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ നേതൃത്വപരമായ ഇടപെടലുകള്‍ നടത്തിയ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) ഒന്നാമന്‍ രചിച്ച ഹിദായതുല്‍ അദ്കിയ എന്ന വിശ്രുത ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി മഅ്ദിന്‍ കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സാണ് സെമിനാര്‍ സംഘടിപ്പിക്കുത്. മനുഷ്യനെ കുറിച്ചുള്ള പഠനങ്ങളില്‍ ആധുനികതയും ഭൗതികതയും ഉത്പാദിപ്പിക്കുന്ന പുതിയ വായനകള്‍ക്ക് വിരുദ്ധമായി ഇസ്ലാമിന്റെ ത്വാതികമായ നിരീക്ഷണങ്ങളെ വളരെ സൗന്ദര്യാത്മകമായി അവതരിപ്പിക്കുകയാണ് ഈ സൂഫി ഗ്രന്ഥം.

യൂറോ കേന്ദ്രീകൃത കാഴ്ചപ്പാടുകള്‍ക്കപ്പുറം ധൈഷണികവും സൂഫീ ധാരകളിലൂടെയുമുള്ള അതിവിശിഷ്ടമായ മറ്റൊരു ആശയ ലോകത്തെ നിര്‍മിക്കുന്ന ഈ കാവ്യ ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി സൂക്ഷ്മഭേദവും വ്യത്യസ്തവുമായ ആലോചനകളാണ് പ്രതീക്ഷിക്കുന്നത്. ഡിഗ്രി തലം മുതലുള്ള വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, പഠിതാക്കള്‍ തുടങ്ങി താത്പര്യമുള്ളവരില്‍ നിന്നും പേപ്പറുകള്‍ ക്ഷണിക്കുന്നു.

അബ്‌സ്ട്രാക്ക്റ്റുകള്‍ അയക്കേണ്ട അവസാന ദിവസം ഡിസംബര്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 8943641009, 8089896313 എന്നീ നമ്പറുകളില്‍ വിളിക്കുക.
വെബ്‌സൈറ്റ് : https://vicennium.info/raacs/

Latest