മൗലിദ് സംഗമം സംഘടിപ്പിച്ചു

Posted on: November 23, 2018 2:04 pm | Last updated: November 23, 2018 at 3:22 pm

കുവൈത്ത് : തിരുനബി (സ) തങ്ങളുടെ മീലാദിനോടനുബന്ധിച്ച് തിരുനബി ജീവിതം ദര്‍ശനം എന്ന പ്രമേയത്തില്‍ ഐസിഎഫ്ജിസി ആചരിക്കുന്ന മീലാദ് കേമ്പിന്റെ ഭാഗമായി കുവൈത്തില്‍ മൗലിദ് സമ്മേളനം സംഘടിപ്പിച്ചു. കുവൈത്തിലെ മുന്‍ മന്ത്രിയും പ്രഗത്ഭ പണ്ഡിതനുമായിരുന്ന മര്‍ഹൂം ശൈഖ് സയ്യിദ് യുസുഫ് ഹാശിം രിഫാഇയുടെ ദീവാനിയില്‍ നടന്ന പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. നാല് പതിറ്റാണ്ടിലേറെ കാലമായി കുവൈത്ത് ഐ.സി.എഫിന്റെ നേതൃത്വത്തില്‍ ദീവാനായില്‍ നടത്തപ്പെടുന്ന മൗലിദ് കുവൈത്തിലെ ഏറ്റവും വലിയ മൗലിദ് സദസ്സാണ്.പ്രമുഖ കുവൈത്തി പണ്ഡിതന്‍മാരും, സാദാത്തുക്കളും, നേതാക്കളും സദസ്സിന് നേതൃത്വം നല്‍കി.

ഐ.സി.എഫ് കുവൈത്ത് പ്രസി. അബ്ദുല്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. അഹ്മദ് സഖാഫി കാവനൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി.അലവി സഖാഫി തഞ്ചേരി, അഹ്മദ് കെ. മാണിയൂര്‍, സയ്യിദ് സൈതലവി തങ്ങള്‍ സഖാഫി, ശുകൂര്‍ മൗലവി കൈപ്പുറം, അബ്ദുള്ള വടകര, സ്വാലിഹ് കിഴക്കേതില്‍ പരിപാടികള്‍ ഏകോപ്പിച്ചു.തന്‍വീര്‍ ഉമര്‍ സ്വാഗതവും അബു മുഹമ്മദ് നന്ദിയും പറഞ്ഞു.