മഞ്ചേശ്വരത്ത് ജയിക്കുമെന്ന് ഭയം ; തന്നെ കള്ളക്കേസില്‍ കുടുക്കുന്നു: കെ സുരേന്ദ്രന്‍

Posted on: November 23, 2018 10:28 am | Last updated: November 23, 2018 at 12:20 pm

കൊട്ടാരക്കര: കള്ളക്കേസില്‍ കുടുക്കി തന്നെ അനന്തമായി ജയിലില്‍ അടക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് ഇത് നടത്തുന്നത്. മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമോയെന്ന ഭയമാണു മുഖ്യമന്ത്രിക്കെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേസുകളെ നിയമപരമായി നേരിടും. ശബരിമല കേസില്‍ കൊട്ടാരക്കര ജയിലില്‍നിന്നു റാന്നി കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുമ്പോഴായിരുന്നു മാധ്യമങ്ങളോടായി സുരേന്ദ്രന്റെ പ്രതികരണം. കള്ളക്കേസുകള്‍ കൊണ്ടൊന്നും താന്‍ വീഴില്ല. നെഞ്ചുവേദനയൊന്നും അഭിനയിക്കില്ലെന്നും പി ജയരാജനെ പരോക്ഷമായി പരിഹസിച്ച് കൊണ്ട് സുരേന്ദ്രന്‍ പറഞ്ഞു. അതേ സമയം ശബരിമലയില്‍ 52കാരിയെ തടഞ്ഞതില്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും ജാമ്യം ലഭിച്ചാലും സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. കണ്ണൂരില്‍ പോലീസിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സുരേന്ദ്രനെതിരെ വാറന്റ് നിലവിലുണ്ട്.