Connect with us

Editors Pick

ഡിജി ലോക്കറില്‍ ഡ്രൈവിംഗ് ലൈസന്‍സ് അപ്‌ഡേറ്റ് ചെയ്യേണ്ടതെങ്ങനെ എന്നറിയാം...

Published

|

Last Updated

തിരുവനന്തപുരം: ഡിജി ലോക്കര്‍ ആപ്പില്‍ ഡ്രൈവിംഗ് ലൈസന്‍സ് അപ്‌ഡേറ്റ് ചെയ്യുന്നതിന് കഴിയുന്നില്ലെന്ന് ധാരാളം പേര്‍ ചൂണ്ടികാണിക്കുകയുണ്ടായി. എന്നാല്‍, െ്രെഡവിംഗ് ലൈസന്‍സ് വിവരം ആപ്പിലേക്ക് നല്‍കുന്നതിന് പ്രത്യേക ഫോര്‍മാറ്റ് ഉപയോഗിച്ചാല്‍ ഇത് എളുപ്പത്തില്‍ സാധ്യമാകുന്നതാണ്.

നമ്മുടെ ലൈസന്‍സ് നമ്പര്‍  AA/BBBB/YYYY  എന്ന ഫോര്‍മാറ്റില്‍ ആണ് ഉണ്ടാകുക. ഇതേ ഫോര്‍മാറ്റില്‍ ഡിജിലോക്കറില്‍ എന്റര്‍ ചെയ്താല്‍ ലൈസന്‍സ് ഡിജിറ്റല്‍ കോപ്പി ലഭ്യമാകില്ല. ലൈസന്‍സ് നമ്പര്‍ താഴെ കൊടുത്തിരിക്കുന്ന ഫോര്മാറ്റിലേക് മാറ്റുക KLAAYYYY000BBBB ഈ നമ്പര്‍ ലൈസന്‍സ് നമ്പര്‍ ആയി കൊടുക്കുക. ശ്രദ്ധിക്കുക, നടുവിലെ നമ്പറിനെ(BBBB) “7” അക്കം ആക്കി മാറ്റണം (നമ്പറിന് മുന്നില്‍ പൂജ്യം “0” ചേര്‍ത്ത് വേണം). നടുവിലെ നമ്പര്‍  BBBB  ആണെങ്കില്‍ 000BBBB എന്ന രീതിയിലാക്കണം.

ഉദാഹരണത്തിന് നിങ്ങളുടെ ലൈസന്‍സ് നമ്പര്‍ 15/12345/2018 ആണെങ്കില്‍, അതിനെ KL1520180012345 എന്ന രീതിയില്‍ വേണം ഡിജിലോക്കറില്‍ ടൈപ്പ് ചെയ്യാന്‍. കൂടാതെ പഴയ ലൈസെന്‍സുകളില്‍ ജില്ലയെ സൂചിപ്പിക്കുന്ന അക്കങ്ങള്‍ക്കു പകരം അക്ഷരങ്ങളായിരിക്കും ഉള്ളത്. ഉദാ: TR/1001/2006 എന്ന തൃശൂര്‍ ജില്ലയിലെ പഴയ ലൈസെന്‍സ് KL082006001001  എന്ന രീതിയില്‍ നല്‍കണം. ഇത്തരത്തില്‍ ലൈസന്‍സ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുമെന്ന് കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

---- facebook comment plugin here -----

Latest