ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

Posted on: November 20, 2018 9:19 am | Last updated: November 20, 2018 at 11:04 am

റായ്പുര്‍: ഛത്തീസ്ഗഡില്‍ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 72 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് ആരംഭിച്ചു. 18 മണ്ഡലങ്ങളില്‍ കഴിഞ്ഞ 12നു വോട്ടെടുപ്പു നടന്നിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു 49 സീറ്റു ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിനു 39 സീറ്റ് ലഭിച്ചു.

മൂന്ന് തവണയായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ കോണ്‍ഗ്രസിനും ബിജെപിക്കും പിറെ മൂന്നാം ശക്തിയായി അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസുണ്ട്. ബിഎസ്പി, സിപിഐ കക്ഷികളുമായി ചേര്‍ന്നു സഖ്യമുണ്ടാക്കിയാണു ജോഗിയുടെ രംഗത്തുള്ളത്. മര്‍വാഹിയിലാണ് അജിത് ജോഗി ഇന്നു ജനവിധി തേടുന്നത്.
ബിജെപി മന്ത്രിമാരായ ബ്രിജ് മോഹന്‍ അഗര്‍വാള്‍ ,രാജേഷ് മുനാത് , അമര്‍ അഗര്‍വാള്‍ ,ബിജെപി പ്രസിഡന്റ് ധരംലാല്‍ കൗശിക് തുടങ്ങിയ പ്രമുഖരും ഇന്ന് ജനവിധി തേടുന്നുണ്ട്്. ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍.