കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു

Posted on: November 18, 2018 9:56 am | Last updated: November 18, 2018 at 1:29 pm

കശ്മീര്‍: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. ഷോപ്പിയാന്‍ ജില്ലയിലെ റെബോണ്‍ ഗ്രാമത്തിലാണ് സംഭവം. നവാസ് വാഗെ, യവര്‍ വാനി എന്നിവരാണ് കൊല്ലപ്പെട്ടത്.
തിരച്ചിലിനിടെ തീവ്രവാദികള്‍ സുരക്ഷാ സേനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. സ്ഥലത്ത്  ഏറ്റുമുട്ടല്‍ തുടരുകയാണ്.

അതിനിടെ. കശ്മീരിലെ ഷോപ്പിയാനില്‍ നിന്ന് യുവാവിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ദക്ഷിണ കശ്മീര്‍ സ്വദേശി സുഹൈല്‍ അഹമ്മദ് ഗനായിയാണ് തീവ്രവാദികളുടെ പിടിയിലായതെന്ന് പോലീസ് അറിയിച്ചു.