മഅ്ദിന്‍ എജ്യൂപാര്‍ക്ക് ഡിസംബര്‍ 17ന് ഗവര്‍ണര്‍ സമര്‍പ്പിക്കും

Posted on: November 16, 2018 6:41 pm | Last updated: November 16, 2018 at 6:41 pm

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വിദ്യാഭ്യാസ സമുച്ചയമായ എജ്യൂപാര്‍ക്ക് ഡിസംബര്‍ 17ന് ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം നാടിന് സമര്‍പ്പിക്കും. ചടങ്ങില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും.
മഅ്ദിന്‍ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ക്യാമ്പസില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, ഇന്‍ഡസ്ട്രിയല്‍ ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ആംബിള്‍ ഷോര്‍ ഡെസ്റ്റിറ്റിയൂട്ട് ഹോം, കോളേജ് ഓഫ് ഇസ്ലാമിക് ദഅ്വ, സയ്യിദ് ജലാലുദ്ധീന്‍ ബുഖാരി മസ്ജിദ്, ടെക്നോറിയം റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, സൈടെക് ആന്‍ഡ് മെഡ് പാര്‍ക്ക്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സ്പെഷ്യല്‍ സ്‌കൂള്‍ ഫോര്‍ ബ്ലൈന്‍ഡ്, ടൈലറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
5000 വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം താമസിച്ച് പഠിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നു. മഅ്ദിന്‍ വൈസനിയത്തോടനുബന്ധിച്ച് സമര്‍പ്പിക്കുന്ന നാലാമത്തെ കാമ്പസാണിത്. നേരത്തെ പെണ്‍കുട്ടികള്‍ക്കായുള്ള ഷീ കാമ്പസ്, ക്യൂ ലാന്റ് എന്നീ കാമ്പസുകളും തൃശൂര്‍ ജില്ലയില്‍ ഡ്രീം സ്ട്രീറ്റും നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചിരുന്നു.