Connect with us

Kerala

ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ ഭാര്യ ; ഉപവാസം അവസാനിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു. കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

ദൈവത്തിന്റെ വിധി നടപ്പായെന്നായിരുന്നു് ഹരികുമാറിന്റെ മരണത്തോട് സനലിന്റെ ഭാര്യ വിജിയുടെ പ്രതികരണം. സനലിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഹരികുമാറിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച രാവിലെ എട്ട് മണിമുതല്‍ വിജിയും കുടുംബവും സനല്‍ കുമാര്‍ മരിച്ച സ്ഥലത്ത് ഉപവാസ സമരം തുടങ്ങിയത്. അതേ സമയം സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെല്ലാം ശിക്ഷിക്കപ്പെടുംവരെ നിയമപോരാട്ടം തുടരുമെന്ന് വിജിയുടെ കുടുംബം പറഞ്ഞു.

Latest