സനൽ വധക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍

Posted on: November 13, 2018 10:46 am | Last updated: November 13, 2018 at 6:24 pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍. കല്ലമ്പലത്തെ വീട്ടിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് . നെയ്യാററിന്‍കരയില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സനല്‍ എന്ന യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയാണ് ഹരികുമാര്‍.

സംഭവ ശേഷം ഒളിവില്‍ പോയ ഹരികുമാറിനായി പോലീസ് അന്വേഷണം നടത്തി വരവെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് കീഴടങ്ങനായി ഇന്നലെ ഹരികുമാര്‍ വീട്ടിലെത്തിയതായി അറിയുന്നു.

ദൈവ വിധി നടപ്പായെന്ന് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ സംഭവത്തോട് പ്രതികരിച്ചു. ഇതേത്തുടർന്ന് ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ആരംഭിച്ച ഉപവാസം അവർ അവസാനിപ്പിക്കുകയും ചെയ്തു.