സികെ വിനീതിന് പിന്തുണയുമായി അനസ് എടത്തൊടിക; ആരാധകരുമായി പ്രശ്‌നമുണ്ടാക്കുന്ന താരമല്ല വിനീത്

Posted on: November 10, 2018 7:41 pm | Last updated: November 10, 2018 at 10:04 pm

കൊച്ചി: ആരാധകരെ വിമര്‍ശിച്ചുവെന്ന ആരോപണം നേരിടുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീതിന് പിന്തുണയുമായി സഹതാരം അനസ് എടത്തൊടിക. കേരളാ ബ്ലാസ്റ്റേഴ്‌സും ആരാധകരും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നും ആരാധകരുമായി പ്രശ്‌നമുണ്ടാക്കുന്ന താരമല്ല വിനീതെന്നും അനസ് പറഞ്ഞു.

പറയാനുള്ള കാര്യങ്ങള്‍ വിനീത് പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പത്രസമ്മേളനത്തില്‍ പറയാത്ത കാര്യങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ടായി വന്നു എന്നറിയില്ലെന്നും അനസ് കൂട്ടിച്ചേര്‍ത്തു.

ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ യഥാര്‍ഥ ഫുട്‌ബോള്‍ ആരാധകരല്ലെന്നും ടീമിന്റെ ജയത്തിലും തോല്‍വിയിലും ഒരുപോലെ പിന്തുണക്കുന്നവരാകണം യഥാര്‍ഥ ആരാധകരെന്നും ഈ സീസണോടെ ബ്ലാസ്‌റ്റേഴ്‌സ് വിടുമെന്നും വിനീത് പറഞ്ഞുവെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.