കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ സമസ്ത ട്രഷറര്‍

Posted on: November 10, 2018 8:08 am | Last updated: November 10, 2018 at 2:55 pm

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ ട്രഷററായി പി ടി കുഞ്ഞമ്മു മുസ്‌ലിയാര്‍ കോട്ടൂരിനെയും വൈസ് പ്രസിഡന്റായി കൊല്ലം പി ഹൈദറൂസ് മുസ്‌ലിയാരെയും തിരഞ്ഞെടുത്തു.

ഈയടുത്ത് മരണപ്പെട്ട കെ പി ഹംസ മുസ്‌ലിയാര്‍, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ തിരഞ്ഞെടുപ്പ്. പുതിയ മുശാവറ അംഗങ്ങളായി മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാരെയും (കാസര്‍കോട്) അബ്ദുന്നാസിര്‍ അഹ്‌സനി ഒളവട്ടൂരിനെയും (മലപ്പുറം) തിരഞ്ഞെടുത്തു.