വസന്തരാവ്: ഓഡിഷന്‍ സംഘടിപ്പിച്ചു

Posted on: November 9, 2018 9:01 pm | Last updated: November 9, 2018 at 9:01 pm

കോഴിക്കോട്: കൊടിയത്തൂര്‍ അല്‍ ഫാറൂഖ് ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന അഖില കേരള ബുര്‍ദ, മദ്ഹ്, ഖവാലി മത്സരമായ വസന്തരാവിന്റെ ഓഡിഷന്‍ റൗണ്ട് കോഴിക്കോട് പൂര്‍ത്തിയായി. നേരത്തെ രജിസ്റ്റര്‍ ചെയ്ത് ടീമുകള്‍ക്കായിരുന്നു ഓഡിഷന്‍. കോഴിക്കോട് വി കെ കൃഷ്ണ മേനോന്‍ സ്‌റ്റേഡിയം ഹാളില്‍ നടന്ന ഓഡിഷന്‍ റൗണ്ട് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. അല്‍ ഫാറൂഖ് ജനറല്‍ സെക്രട്ടറി ഈ യഅ്ഖൂബ് ഫൈസി അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ഡോ. കോയ കാപ്പാട്, നിയാസ് ചോല, പി എം സൈഫുദ്ദീന്‍, മമ്മദ് കുന്നത്ത്, തസ്‌നീം മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. മൊയ്തീന്‍ ഹാജി, ശമ്മാസ് കാന്തപുരം, നിയാസ് കാന്തപുരം, സൈനുദ്ദീന്‍ വേങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു. വിദ്യാര്‍ഥി യൂനിയന്‍ സെക്രട്ടറി ഹനീഫ മണ്ണാര്‍ക്കാട് സ്വാഗതവും മുജദ്ദിദ് തിരൂര്‍ നന്ദിയും പറഞ്ഞു. ഫൈനല്‍ റൗണ്ട് ഈ മാസം 17ന് കൊടിയത്തൂര്‍ ഫാറൂഖ് ക്യാമ്പസില്‍ വെച്ച് നടക്കും.