Connect with us

Kerala

കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരുക്ക്

Published

|

Last Updated

കൊല്ലം: കൊട്ടാരക്കര ഇഞ്ചക്കാട്ടില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കൊട്ടാരക്കരയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Latest