ശ്രീധരന്‍ പിള്ളക്കെതിരെ ചുമത്തിയത് കള്ളക്കേസെന്ന് കൃഷ്ണദാസ്

Posted on: November 9, 2018 7:31 pm | Last updated: November 9, 2018 at 7:31 pm

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളക്കെതിരെ കോഴിക്കോട് കസബ പൊലീസ് ചുമത്തിയത് കള്ളക്കേസെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. ധൈര്യമുണ്ടെങ്കില്‍ ശ്രീധരന്‍ പിള്ളയെ നാളെ പിണറായി അറസ്റ്റു ചെയ്യട്ടെയെന്നും കൃഷ്ണദാസ് പറഞ്ഞു.

പിണറായി വിജയന്‍ കേരളാ സ്റ്റാലിനായി മാറുന്നു. അഭിപ്രായ സ്വാതന്ത്ര്യം സര്‍ക്കാര്‍ ഹനിക്കുകയാണ്. അയ്യപ്പ ഭക്തന്മാര്‍ക്ക് ശബരിമല ദര്‍ശനം നടത്താന്‍ പിണറായിയുടെ വാറോല വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.