പ്രഥമ അല്ലാമാ ഇഖ്ബാല്‍ അവാര്‍ഡ് പി കെ സി മുഹമ്മദിന്

Posted on: November 9, 2018 5:23 pm | Last updated: November 9, 2018 at 5:23 pm
SHARE

എറണാകുളം: ഓള്‍ ഇന്ത്യാ ഉര്‍ദു മജ്‌ലിസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ അല്ലാമാ ഇഖ്ബാല്‍ അവാര്‍ഡിന് പി കെ സി മുഹമ്മദിനെ തിരഞ്ഞെടുത്തു. കേരളത്തില്‍ ഉര്‍ദു ഭാഷാ പ്രചാരണ പ്രവര്‍ത്തനം നടത്തിയതിനാണ് അവാര്‍ഡ്. ഈ മാസം 11 ന് എറണാകുളത്ത് വെച്ച് നടക്കുന്ന ലോക ഉര്‍ദു ദിനാചരണ പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഓള്‍ ഇന്ത്യാ ഉര്‍ദു മജ്‌ലിസ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് കുത്തുബുദ്ദീന്‍ ശൈഖ്, ജന. സെക്രട്ടറി ഖാന്‍ അബ്ദുല്‍ ഹമീദ്, വൈസ് പ്രസിഡന്റ് കൈസര്‍ ആലം എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

തെഹെരീകെ ഉര്‍ദു സംസ്ഥാന പ്രസിഡന്റ്,് അന്‍ജുമന്‍ തര്‍ഖി ഉര്‍ദു കേരള സെക്രട്ടറി, റിട്ടയേര്‍ഡ് ഉര്‍ദു ടീച്ചേഴ്‌സ് ഫെഡറേഷന്‍ ട്രഷറര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുകയാണ് പി. കെ.സി.മുഹമ്മദ്.
കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജന. സെക്രട്ടറി, കേരള ഉര്‍ദു യാത്ര ഡയറക്ടര്‍, ഉര്‍ദു സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ചെയര്‍മാന്‍, ഉര്‍ദു സെന്റര്‍ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാരന്തൂര്‍ മര്‍കസ് ഹൈസ്‌കൂള്‍ മുന്‍ അധ്യാപകനാണ്. നിരവധി തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉര്‍ദു വിഭാഗത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയും കേരളത്തിലും പുറത്തും ഉര്‍ദു സെമിനാറുകളില്‍ പ്രബന്ധമവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here