Connect with us

Kerala

നെയ്യാറ്റിന്‍കര സംഭവം: പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

ഹരികുമാര്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി സംസ്ഥാനത്തിന് പുറത്തടക്കം പോലീസ് തിരച്ചില്‍ തുടരുകയാണ്. അതേ സമയം സനലിന്റെ മരണം റോഡില്‍ തലയടിച്ച് വീണപ്പോഴേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വാരിയെല്ലുകളും കൈയും ഒടിഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.