ചെമ്മീന്‍ ബിരിയാണിയില്‍നിന്നും അലര്‍ജി; അധ്യാപിക മരിച്ചു

Posted on: November 8, 2018 3:14 pm | Last updated: November 8, 2018 at 4:30 pm

കൊല്ലം: ചെമ്മീന്‍ ബിരിയാണി കഴിച്ച് അലര്‍ജി ബാധിച്ച അധ്യാപിക മരിച്ചു. മയ്യനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ യുപി വിഭാഗം മലയാളം അധ്യാപിക പറവൂര്‍ സ്വദേശിനി ബിന്ദു(46)വാണ് മരിച്ചത്.

സഹപ്രവര്‍ത്തക കൊണ്ടുവന്ന ബിരിയാണി കഴിച്ച ബിന്ദുവിന്റെ ദേഹം മുഴുവന്‍ ചൊറിഞ്ഞ് തടിക്കുകയും ശ്വാസ തടസം നേരിടുകയും ചെയ്തു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചയോടെ മരിച്ചു.