Connect with us

National

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു

Published

|

Last Updated

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം
വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു
മുംബൈ: ദീപാവലി ബോണസ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് എയര്‍ ഇന്ത്യയിലെ 400ഓളം ജീവനക്കാര്‍ മുംബൈ വിമാനത്താവളത്തില്‍ സമരമാരംഭിച്ചു. ഇന്നലെ രാത്രിയോടെ തുടങ്ങിയ സമരം വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു.

യാത്രക്കാരെ പരിശോധിക്കല്‍, ലഗേജുകള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുക, വിമാനം വൃത്തിയാക്കല്‍ തുടങ്ങിയ ജോലികള്‍ നിര്‍വഹിക്കുന്ന എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിലെ (എ ഐ എ ടി എസ് എല്‍) ജീവനക്കാരാണ് സമരത്തിലുള്ളത്. എയര്‍ ഇന്ത്യയുടെ എല്ലാ വിമാന സര്‍വീസുകളെയും സമരം ബാധിച്ചിട്ടുണ്ടെന്ന് ഒരു വക്താവ് പറഞ്ഞു.

മുംബൈ-ബാങ്കോക്ക് എ എല്‍ 330 ഫ്‌ളൈറ്റ് ഏഴ് മണിക്കൂര്‍ വൈകി രാവിലെ 8.18ഓടെയാണ് യാത്ര തിരിച്ചത്. പുലര്‍ച്ചെ 1.30നുള്ള മുംബൈ- നേവാക്ക് ഫ്‌ളൈറ്റ് 4.08നാണ് പുറപ്പെട്ടത്. നാലര മണിക്കൂറാണ് മുംബൈക്കും ബാങ്കോക്കിനും ഇടക്ക് വിമാന യാത്രക്കു വേണ്ടി വരുന്ന സമയം.

Latest