ചോദ്യങ്ങള്‍ ട്രംപിനെ അസ്വസ്ഥനാക്കി; മാധ്യമപ്രവര്‍ത്തകന്റെ പ്രസ് പാസ് വൈറ്റ് ഹൗസ് റദ്ദാക്കി

Posted on: November 8, 2018 11:05 am | Last updated: November 8, 2018 at 12:36 pm

വാഷിങ്ടണ്‍: പത്രസമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചോദ്യം ചോദിച്ച് അസ്വസ്ഥനാക്കിയതിന് മാധ്യമപ്രവര്‍ത്തകന്റെ പ്രസ് പാസ് വൈറ്റ് ഹൗസ് റദ്ദാക്കി. സിഎന്‍എന്നിന്‍രെ വൈറ്റ്ഹൗസ് പ്രതിനിധി ജിം അകോസ്റ്റയുടെ പാസാണ് റദ്ദാക്കിയത്. അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇതിന് കാരണമായ സംഭവമുണ്ടായത്.

മധ്യഅമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരുടെ അമേരിക്കന്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ജിം ട്രംപിനോട് ചോദ്യങ്ങള്‍ ചോദിച്ചത്. എന്നാല്‍ ചോദ്യങ്ങളില്‍ അസ്വസ്ഥനായ ട്രംപ് ജിമ്മിനോട് മൈക്ക് താഴെ വെക്കാനും ഇരിക്കാനും ആവശ്യപ്പെട്ടു. ഇതനുസരിക്കാതെ വീണ്ടും ചോദ്യങ്ങള്‍ ചോദിച്ച ജിമ്മിനെ മര്യാദയില്ലാത്ത ഭയങ്കരനെന്നും ജനങ്ങളുടെ ശത്രുവെന്നും ട്രംപ് വിശേഷിപ്പിച്ചു. ഇതിന് പിന്നാലെയാണ് ജിമ്മിന്റെ പ്രസ് പാസ് റദ്ദാക്കിയിരിക്കുന്നത്.