ഗുജറാത്ത് സെക്രട്ടേറിയറ്റിനുള്ളില്‍ പുലി കയറി; തിരച്ചില്‍ തുടരുന്നു- VIDEO

Posted on: November 5, 2018 11:07 am | Last updated: November 5, 2018 at 3:45 pm

അഹമ്മദാബാദ്: ഗുജറാത്ത് സെക്രട്ടേറിയറ്റിനുള്ളില്‍ പുള്ളിപ്പുലി കയറി. ഇന്ന് പുലര്‍ച്ചെയാണ് ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടത്തിന്റെ അടിയില്‍ കൂടി പുലി അകത്ത് കടന്നത്. കവാടത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞു. പുലിയെ കണ്ടെത്താന്‍ തിരച്ചില്‍ നടന്നുവരികയാണ്. ഇതിനായി സെക്രട്ടേറിയറ്റിനുള്ളില്‍നിന്ന് മുഴുവന്‍ ആളുകളേയും ഒഴിപ്പിച്ചിട്ടുണ്ട്.