വെള്ളിയാഴ്ച ഖുതുബ ഇഖാമ നിയമ ലംഘനത്തേയും വിസകച്ചവടത്തേയും കുറിച്ച്

Posted on: November 3, 2018 9:26 pm | Last updated: November 3, 2018 at 9:26 pm

ദമ്മാം: ഇക്കഴിഞ്ഞ വെള്ളിയാഴ്ച സഊദിയിലെ പള്ളികളില്‍ നടത്തിയ ഖുതുബ വിസ കച്ചവടത്തെ കുറിച്ചും ഇഖാമ തൊഴില്‍ നിയമ ലംഘനങ്ങളെ കുറിച്ചും. സഊദി ഇസ്‌ലാമിക പ്രബോധന മന്ത്രാലയ സര്‍ക്കുലറിനെ തുടര്‍ന്നാണ് ഖതീബുമാര്‍ ഈ വിഷയത്തില്‍ ഖുതുബ നിര്‍വഹിച്ചത്. സഊദിയില്‍ വിസ കച്ചവടം നിരോധിച്ചതു കൊണ്ട് വിസ കച്ചവടം നടത്തുന്നത് അനിസ്‌ലാമികമാണ്. തൊഴിലാളികളില്‍ നിന്നും മാസം തോറും നിശ്ചിത തുക കഫാലത്ത് വാങ്ങലും നിശിദ്ധമാണ്. അനധികൃതമായ നിലയില്‍ അവരുടെ അദ്ധ്വാനത്തിന്റെ അംശം പറ്റുകയാണിത്. ഈ തുക അവര്‍ക്ക് തിരിച്ചു കൊടുക്കേണ്ടതാണ്. അവര്‍ നാടു വിട്ടിട്ടുണ്ടെങ്കില്‍ അവരുടെ
അഡ്രസ് തേടിപ്പിടിച്ചു കൊടുക്കണം. ഒപ്പം അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും വേണം.

സ്വന്തം നാടു വീടും കുടുംബങ്ങളേയും ഉറ്റവരേയും വിട്ട് ഈ രാജ്യത്ത് എത്തി ആരേയും ബുദ്ധിമുട്ടിക്കാതെ നിയമപരമായി തൊഴിലെടുക്കുന്ന വിദേശികളെ ഖുതുബയില്‍ അഭിനന്ദിച്ചു. ഇഖാമ തൊഴില്‍ നിയമ ലംഘകരെ കുറിച്ചു സുരക്ഷാ ഉദ്യോഗസ്ഥകര്‍ക്ക് വിവരം കൊടുക്കണം. കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നവരില്‍ കൂടുതലും രാജ്യത്ത് അനധികൃതമായി കഴിയുന്നവരാണ്. രാജ്യത്തെ സുരക്ഷിതത്തിനു സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണം. ഇത് ഓരോരുത്തരുടേയും ബാധ്യതയാണെന്നു ഖുതുബയില്‍ ആവശ്യപ്പെട്ടു.