മഅ്ദനിക്ക് നാളെ മടങ്ങേണ്ട; എട്ട് ദിവസം കൂടി കേരളത്തില്‍ തുടരാന്‍ അനുമതി

Posted on: November 3, 2018 6:12 pm | Last updated: November 4, 2018 at 10:29 am

തിരുവനന്തപുരം: അര്‍ബുദത്തിന്റെ വേദനയില്‍ മരണത്തോട് മല്ലിടുന്ന മാതാവിനെ കാണാനെത്തിയ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്ക് ഈ മാസം 12 വരെ കേരളത്തില്‍ തുടരാം. ജാമ്യവ്യസ്ഥയില്‍ ഇളവ് നല്‍കിയ വിചാരണ കോടതി കേരളത്തില്‍ തുടരാന്‍ മഅദനിക്ക് എട്ട് ദിവസം കൂടി നീട്ടി നല്‍കുകയായിരുന്നു. നാളെയായിരുന്നു മഅ്ദനിക്ക് മടങ്ങേണ്ടിയിരുന്നത്. അതേസമയം, കര്‍ശന വ്യവസ്ഥയില്‍ ഇളവ് വേണമെന്ന ആവശ്യത്തിന്മേല്‍ കോടതിയില്‍ വാദം നടന്നില്ല.

മാതാവിനെകാണാന്‍ കഴിഞ്ഞ മാസം 30നാണ് മഅ്ദനി കേരളത്തിലെത്തിയത്.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഉമ്മ ഗുരുതരാവസ്ഥയിലാണെന്നും ഈ സാഹചര്യത്തില്‍ കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു മഅദ്‌നി ഹര്‍ജി നല്‍കിയത്. ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിക്കുകയായിരുന്നു.