മന്ത്രി കെടി ജലീലിനെതിരെ ബന്ധുനിയമന ആരോപണവുമായി യൂത്ത്‌ ലീഗ്

Posted on: November 2, 2018 3:35 pm | Last updated: November 2, 2018 at 3:55 pm

കോഴിക്കോട്‌: മന്ത്രി കെടി ജലീലിനെതിരെ ബന്ധുനിയമന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്.പിത്യ സഹോദര പുത്രനായ കെടി അദീബിനെ യോഗ്യതയില്‍ ഇളവ് നല്‍കി സംസ്ഥാന മൈനോറിറ്റി ഡെവലപ്‌മെന്റ്‌സ് ഫിനാന്‍സ് കോര്‍പറേഷനില്‍ നിയമിച്ചുവെന്ന് ഫിറോസ് ആരോപിച്ചു.

ജനറല്‍ മാനേജറായി നിയമിതനായ അദീബ് സ്വകാര്യ ബേങ്ക് ജീവനക്കാരനാണെന്നും ഫിറോസ് പറഞ്ഞു. ഡെപ്യൂട്ടേഷന്‍ വഴി നികത്തിയിരുന്ന നിയമനമാണ് മന്ത്രി ബന്ധുവിനായി നല്‍കിയത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജലന്‍സിനെ സമീപിക്കുമെന്നും ഫിറോസ് പറഞ്ഞു.