Connect with us

Kerala

പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ തുടരുന്നു

Published

|

Last Updated

പത്തനംതിട്ടയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു. ശബരിമല ദര്‍ശനത്തിന് പോയ പന്തളം സ്വദേശി ശിവദാസനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ചാണ് ബിജെപി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലില്‍ ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ളാഹക്കടുത്ത് കൊക്കയില്‍നിന്നാണ് ശിവദാസന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെടുത്തത്. നിലക്കലില്‍ നടന്ന പോലീസ് നടപടിയെത്തുടര്‍ന്നാണ് ശിവദാസന്‍ മരിച്ചതെന്ന് ബിജെപി ആരോപിക്കുന്നുണ്ട്. അതേ സമയം ശിവദാസന്റേത് അപകടമരണമാണെന്ന് പോലീസ് പറഞ്ഞു.

---- facebook comment plugin here -----

Latest