Kerala
വഖഫ് ബോര്ഡ് പുനഃസംഘടന; സര്ക്കാരിന്റെ ഉത്തരവിന് സ്റ്റേ ഇല്ല
കെ എസ് ഹംസയുടെ ഹരജിയില് അടിയന്തര സിറ്റിങ് നടത്തി ഹൈക്കോടതി
കൊച്ചി | കേരള സംസ്ഥാന വഖഫ് ബോര്ഡ് പുനഃസംഘടിച്ചുകൊണ്ടുള്ള സര്ക്കാര് ഉത്തരവ് സ്റ്റേ ചെയ്യാന് ഹൈക്കോടതി വിസമ്മതിച്ചു. വഖഫ് ബോര്ഡ് പുനഃസംഘടനയ്ക്കെതിരെ മുന് ചെയര്മാന് കെ എസ് ഹംസയും മറ്റും നല്കിയ ഹരജികളാണ് ജസ്റ്റിസ് എസ് മനുവിന്റെ ബഞ്ച് ഇന്ന് വൈകീട്ട് അടിയന്തര സിറ്റിങ് നടത്തി പരിഗണിച്ചത്.
പുതിയ ബോര്ഡിന്റെ പുനസംഘടന ഇതുമായി ബന്ധപ്പെട്ട ഹരജികളിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. കേസ് കൂടുതല് വാദത്തിനായി ഡിവിഷന് ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാനും കോടതി ഉത്തരവിട്ടു.
വഖഫ് ബോര്ഡംഗങ്ങളുടെ നിയമനം റദ്ദാക്കാന് സര്ക്കാരിന് അധികാരമില്ലെന്നായിരുന്നു ഹരജിക്കാരുടെ പ്രധാന വാദം.
#KeralaHighCourt #WaqfBoard #KeralaWaqfBoard #KeralaNews #LegalNews #KSHamza #SirajNews
Content Highlights: The Kerala High Court refused to stay the state government order reconstituting the Kerala State Waqf Board. Justice S Manu referred the petitions filed by former chairman KS Hamza and others to a Division Bench. The court stated new board appointments will be subject to the final judgment.





