കാന്തപുരം സംബന്ധിക്കും; സഅദിയ്യയില്‍ ചിത്താരി ഹംസ മുസ്‌ലിയാര്‍ അനുസ്മരണം നവംബര്‍ 6ന്

Posted on: October 31, 2018 9:30 pm | Last updated: October 31, 2018 at 9:30 pm

ദേളി: കന്‍സുല്‍ ഉലമാ ചിത്താരി കെ പി ഹംസമുസ്‌ലിയാരുടെ പേരില്‍ നവംബര്‍ 6ന് ദേളി ജാമിഅ സഅദയ്യ അറബിയ്യയില്‍ പ്രത്യേക അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനം സംഘടിപ്പിക്കുന്നു. രാവിലെ 9 മണിക്ക് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിക്ക് അഘിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറാ പ്രാര്‍ത്ഥന നടത്തും.

സമസ്ത വൈസ് പ്രസിഡന്റ് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, സഅദിയ്യ ശരീഅത്ത് കോളജ് പ്രിന്‍സിപ്പല്‍ ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്‌റാഹിം ബാഹസന്‍ പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, പി എസ് ആറ്റക്കോയ തങ്ങള്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, റഹ്മത്തുല്ല സഖാഫി എളമരം, മാഹിന്‍ ഹാജി കല്ലട്ര തുടങ്ങിയവര്‍ സംബന്ധിക്കും.