Connect with us

Gulf

ഡോ. ശൈഖ് സുല്‍ത്താന്റെ സാംസ്‌കാരിക നവോത്ഥാനം ഉദ്‌ഘോഷിച്ച് ചരിത്ര നോവല്‍

Published

|

Last Updated

ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശിതമാവുന്ന ജൈഹൂന്റെ “ദി കൂള്‍ ബ്രീസ് ഫ്രം ഹിന്ദ്” എന്ന ചരിത്രനോവലിന്റ പശ്ചാത്തലം ഷാര്‍ജയുടെ ശില്‍പകലയുടെ മനോഹാരിതയും സൗന്ദര്യവും.
മിസ്റ്റിക് പദ്യഗദ്യ ഭാഷയില്‍ കോര്‍ത്തിണക്കിയ ഈ കൃതി ഷാര്‍ജയുടെ വര്‍ത്തമാനകാല പ്രസക്തി വിളിച്ചോതുന്നു.

കൂടാതെ കഴിഞ്ഞ വര്‍ഷം കേരളം സന്ദര്‍ശിച്ച ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ അറബ് സംസ്‌കാരത്തിനും ജനതക്കും വേണ്ടിയുള്ള നവോത്ഥാന ഉദ്യമത്തിന് പൂര്‍ണപിന്തുണയും പ്രാര്‍ഥനയും അര്‍പ്പിക്കുന്നു. സാംസ്‌കാരിക പരിരക്ഷക്കുള്ള സുല്‍ത്താന്റെ ബൗദ്ധിക സമീപനം ലോകത്തുള്ള മറ്റു സമാന പോരാട്ടങ്ങള്‍ക്കുള്ള ഉന്നത മാതൃകയാണന്നും ജൈഹൂന്‍ നിരീക്ഷിക്കുന്നു. അറബ് ലോകത്തെ മണവാട്ടിയായ ഷാര്‍ജ, ഏതൊരു സൗന്ദര്യ ആസ്വാദകനേയും ആകര്‍ഷിക്കുന്നതാണ്.
കേരളത്തിലെ ചരിത്രനായകരും പ്രധാന സംഭവങ്ങളും അടങ്ങുന്ന ഈ ചരിത്ര നോവലില്‍ സാമൂതിരി രാജാവ്, കുഞ്ഞാലി മരക്കാര്‍, ഉമര്‍ഖാസി, മമ്പുറം തങ്ങള്‍, ചേരമാന്‍ പെരുമാള്‍, ആലി മുസ്‌ലിയാര്‍, വള്ളത്തോള്‍, പി കെ വാര്യര്‍, സൈനുദ്ദീന്‍ മഖ്ദൂം എന്നിവരെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

ഇന്ത്യയുടെ ബഹുസ്വരതക്കും സഹിഷ്ണതക്കുമെതിരെയുള്ള സമീപകാല നീക്കങ്ങളെ ശക്തമായി ഗ്രന്ഥകര്‍ത്താവ് എതിര്‍ക്കുന്നുണ്ട്. മലപ്പുറം എടപ്പാള്‍ സ്വദേശിയാണ് ജൈഹൂന്‍. പിതാവ് മൊയ്തുണ്ണി ഹാജിയുടെയും മാതാവ് സുലൈഖയുടെയും കൂടെ ഷാര്‍ജയില്‍ മൂന്ന് പതിറ്റാണ്ടായി സ്ഥിരതാമസക്കാരനാണ്. നിലവില്‍ ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീ സോണില്‍ ലീസിങ് വിഭാഗം തലവനായി സേവനം അനുഷ്ടിക്കുകയാണ്. ഭാര്യ റഹ്മത്ത്. മക്കള്‍: മുസവ്വിര്‍, മുഹന്നദ്, ജുനൈന.