സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ കൊച്ചുമകന്‍ ബിജെപി സമരവേദിയില്‍

Posted on: October 30, 2018 11:54 am | Last updated: October 30, 2018 at 12:39 pm
SHARE

തിരുവനന്തപുരം: പോലീസ് അക്രമത്തിനെതിരെ ബിജെപി സംഘടിപ്പിച്ച സമര പരിപാടിയില്‍ സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ കൊച്ചുമകന്‍ .എംഎം ലോറന്‍സിന്റെ മകളുടെ മകന്‍ പ്ലസ് ടു വിദ്യാര്‍ഥിയായ മിലന്‍ ലോറന്‍സ് ഇമ്മാനുവലാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്.

പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരത്തിനെത്തിയതെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആഗ്രഹമുണ്ടെന്നും മിലന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. ബിജെപിയുടെ സമരത്തില്‍ പങ്കെടുക്കാനുള്ള കാരണം വ്യക്തിപരമാണ്. വീട്ട്കാര്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്നും മിലന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സിപിഎമ്മും ബിജെപിയും പോരടിക്കുന്നതിനിടെയാണ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിന്റെ കൊച്ചുമകന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെ സമരവേദിയില്‍ എത്തിയിരിക്കുന്നത് .കുട്ടിയുടെ മാതാവാണ് മിലനെ സമര വേദിയിലെത്തിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here