മറ്റൊരു അഴിമതിക്കേസില്‍ക്കൂടി ഖാലിദ സിയക്ക് തടവ് ശിക്ഷ

Posted on: October 29, 2018 3:33 pm | Last updated: October 29, 2018 at 5:37 pm

ധാക്ക: അഴിമതിക്കേസില്‍ ബംഗ്ഌദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയെ കോടതി ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചു. ട്രസ്റ്റിന്റെ പേരില്‍ സ്വരൂപിച്ച 31.5 മില്യണ്‍ ടാക്ക തട്ടിയെടുത്തുവെന്ന കേസിലാണ് ശിക്ഷ.

ഭര്‍ത്താവിന്റെ പേരിലുള്ള ട്രസ്റ്റിനു ലഭിച്ച വിദേശ സംഭാവന തട്ടിയെടുത്തുവെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ഖാലിദ സിയ തടവ് ശിക്ഷ അനുഭവിച്ച് വരികയാണ്. ഇതിന് പുറമെയാണ് പുതിയ ശിക്ഷാ വിധികൂടി വന്നിരിക്കുന്നത്. അതേ സമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സിയയുടെ അനുയായികള്‍ ആരോപിച്ചു.