ഹഫര്‍ ബാതനില്‍ ഖിബ്‌ലതെറ്റിയ മസ്ജിദ് തത്കാലം അടച്ചിടും

Posted on: October 29, 2018 12:47 pm | Last updated: October 29, 2018 at 12:47 pm

ദമ്മാം. ഹഫര്‍ ബാതനില്‍ അല്‍മുഥ്‌നാ ജുമഅ മസ്ജിദില്‍ ഖിബ്‌ല തെറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തത്കാലികമായി പള്ളി അടച്ചിടാന്‍ സഊദി ഇസ്‌ലാമിക് പ്രഭോധന മന്ത്രി ഡോ.അബ്ദുല്ലത്വീഫ് അബ്ദുല്‍ അസീസ് അല്‍ശൈഖ് നിര്‍ദേശിച്ചു.

മസ്ജിദില്‍ ഖിബ്‌ല ഭാഗം തെറ്റിയതായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി പ്രത്യേക സമിതി രൂപീകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സമിതി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഖിബ്‌ല ക്രിത്യമായ ക്രമീകരിക്കുന്നത് വരെ നിസ്‌കാരം നിറുത്തി വെക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്.ഒക്ടോബര്‍ 28 മുതല്‍ തത്കാലികമായി അടച്ചിടാന്‍ മന്ത്രി നിര്‍ദേശിച്ചു.