Connect with us

Kerala

വൈസനിയം സോള്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

മലപ്പുറം: ഡിസംബര്‍ അവസാന വാരം നടക്കുന്ന മഅ്ദിന്‍ അക്കാദമി വൈസനിയം സമ്മേളനത്തിന്റെ സോള്‍ സെന്റര്‍ സ്വലാത്ത് നഗറില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 30ന്റെ സമാപന സമ്മേളനം വരെ വൈസനിയവുമായി ബന്ധപ്പെട്ട പദ്ധതികള്‍ നിയന്ത്രിക്കുക സോള്‍ സെന്ററായിരിക്കും.
വിവിധ സബ് കമ്മിറ്റികള്‍ക്കുള്ള പ്രത്യേകം ബൂത്തുകള്‍, മീറ്റിംഗ് ഹാളുകള്‍, വെബ് ഹബ്, മീഡിയാ സെന്റര്‍ എന്നീ സൗകര്യങ്ങളാണ് സോള്‍ സെന്ററിലുള്ളത്.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹമീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, പി. കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അലവിക്കുട്ടി ഫൈസി എടക്കര, സി കെ യു മൗലവി മോങ്ങം, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ബഷീര്‍ പറവന്നൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബ്ദു ഹാജി വേങ്ങര, വി ടി ഹമീദ് ഹാജി കൊടിഞ്ഞി, സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി പ്രസംഗിച്ചു.

“ജ്ഞാന സമൃദ്ധിയുടെ രണ്ട് പതിറ്റാണ്ട്” എന്ന പ്രമേയത്തില്‍ ആത്മീയം, വിദ്യാഭ്യാസം, കാരുണ്യം, കുടുംബം, കുടിയേറ്റം, ആരോഗ്യം, സാമൂഹികക്ഷേമം തുടങ്ങിയ ഇരുപതോളം മേഖലകളിലായി വൈവിധ്യാര്‍ന്ന പദ്ധതികളാണ് വൈസനിയത്തോടനുബന്ധിച്ച് നടപ്പിലാക്കിയത്. സമ്മേളനത്തിന്റെ ഭാഗമായി വിവിധ ജില്ലാ കേന്ദങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും രാജ്യത്തിന്റെ പ്രധാന പട്ടണങ്ങളിലും പ്രിപ്പറെറ്റ്‌റി കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിച്ചു.