Connect with us

National

റണ്‍ ഫോര്‍ യൂണിറ്റിയില്‍ ഭാഗമാകാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം

Published

|

Last Updated

ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന റണ്‍ ഫോര്‍ യൂണിറ്റില്‍ അണിനിരക്കാന്‍ യുവാക്കളെ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ഒന്നിപ്പിച്ച ,ഉരുക്കു മനുഷ്യനെന്ന് വിശേഷിപ്പിക്കുന്ന നേതാവിനോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള അവസരം യുവാക്കള്‍ ഉപയോഗിക്കണമെന്ന് മന്‍ കി ബാത്ത് പരിപാടിയില്‍ മോദി പറഞ്ഞു.

പട്ടേലിന്റെ ജന്‍മ ദിനമായ ഒക്ടോബര്‍ 31നാണ് റണ്‍ ഫോര്‍ യൂണിറ്റി. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയെന്ന ബഹുമതിയോടെയാണ് പട്ടേലിന്റെ പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്. സ്റ്റാച്യു ഓഫ് യൂണിറ്റിയെന്നാണ് പ്രതിമക്ക് പേര് നല്‍കിയിരിക്കുന്നത്.

Latest