Connect with us

Kerala

ശബരിമല സമരത്തില്‍ ബിജെപിക്കൊപ്പം എസ്എന്‍ഡിപിയുണ്ടാകില്ല: വെള്ളാപ്പള്ളി നടേശന്‍

Published

|

Last Updated

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ തള്ളി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല സമരത്തില്‍ ബിജെപിക്കൊപ്പം എസ്എന്‍ഡിപിയുണ്ടാകില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസിനെയായിരിക്കും അമിത് ഷാ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല ഭക്തര്‍ക്കൊപ്പം എസ്എന്‍ഡിപി ഉണ്ടാകുമെങ്കിലും പ്രത്യക്ഷ സമരത്തിനുണ്ടാകില്ല . യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധന ഹരജിയും എസ്എന്‍ഡിപി നല്‍കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ശബരിമല സമരത്തിന് എസ്എന്‍ഡിപി ഒപ്പമുണ്ടാകണമെന്ന് അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു. സമരത്തില്‍ എന്‍എസ്എസും എസ്എന്‍ഡിപിയും ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് വെള്ളാപ്പള്ളി ഇപ്പോള്‍ എസ്എന്‍ഡിപിയുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Latest