കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ആദ്യ യാത്രക്കാരനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിമാനമിറങ്ങി. പ്രത്യേക വിമാനത്തില്‍ രാവിലെ 11.30നാണ് അമിത് ഷാ എത്തിയത്.
ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും ശിവഗിരി സന്ദര്‍ശനവുമാണ് പ്രധാനപരിപാടി. പിണറായില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരായ ഉത്തമന്റെയും മകന്‍ രമിത്തിന്റെയും വീടും സന്ദര്‍ശിക്കും. വന്‍ സുരക്ഷാ സംവിധാനങ്ങളാണ് വിമാനത്താവളത്തിലൊരുക്കിയത്. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിന് മുന്നെയാണ് അമിത് ഷാ ഇവിടെ വിമാനമിറങ്ങിയിരിക്കുന്നത്.