ഗ്രനേഡ് ആക്രമണത്തില്‍ സിഐഎസ്എഫ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടു

Posted on: October 27, 2018 12:31 pm | Last updated: October 27, 2018 at 1:19 pm

നൗഗാം: ശ്രീനഗറില്‍ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ സിഐഎസ്എഫ് ഭടന്‍ കൊല്ലപ്പെട്ടു.

ശ്രീനഗറിലെ വോഗര നൗഗാമിലെ പവര്‍ ഗ്രിഡ് കേന്ദ്രത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തൂടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ സേനാവിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.