മഅ്ദിന്‍ ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

Posted on: October 25, 2018 6:25 pm | Last updated: October 25, 2018 at 6:25 pm
SHARE

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന ഹാജിമാരെ സഹായിക്കുന്നതിനായി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അയ്യപ്പന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സംസ്ഥാന ഹജ്ജ് കമ്മിറ്റി െ്രെടനര്‍ മുജീബ് റഹ്മാന്‍ വടക്കേമണ്ണ പരിശീലനത്തിന് നേതൃത്വം നല്‍കി.

സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, ഹെല്‍പ്പ് ഡെസ്‌ക് കോഓര്‍ഡിനേറ്റര്‍ ടി എ ബാവ എരഞ്ഞിമാവ്, അബ്ദുള്ള ഹാജി മേല്‍മുറി എന്നിവര്‍ സംബന്ധിച്ചു. ഓണ്‍ലൈന്‍ മുഖേനെ അപേക്ഷ സമര്‍പ്പിക്കല്‍, വെരിഫിക്കേഷന്‍, മാര്‍ഗ നിര്‍ദേശങ്ങള്‍, മറ്റു സഹായങ്ങള്‍ എന്നീ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാവിലെ 10 മുതല്‍ 4 വരെയാണ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മതിയായ രേഖകള്‍ സഹിതം മഅ്ദിന്‍ ഹജ്ജ് ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. വിവരങ്ങള്‍ക്ക് 9446412969, 9633396001 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here